കൊച്ചി: എറണാകുളത്തെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന് കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനി സ്വാതി കൃഷ്ണ(21) ആണ് മരിച്ചത്.
കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിലാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മട്ടാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ് മരിച്ച സ്വാതി.

