തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാമക്കാല മോസ്കോ പാലത്തിന് പടിഞ്ഞാറ് കോഴിശേരി സജീവന് (52) ഭാര്യ ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച് ഉച്ചയ്ക്ക് 12 മണിയോടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ പണപ്പിരിവുകാരന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് നോക്കിയപ്പോള്‍ സജീവനെ ഹാളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി വീടു പരിശോധിച്ചപ്പോഴാണ് മറ്റൊരു മുറിയില്‍ ദിവ്യയേയും മരിച്ച നിലയില്‍ കാണുന്നത്. സമീപത്തുനിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്.
സജീവന് മത്സ്യതൊഴിലാളിയാണ്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു. കയ്പമംഗലം പോലീസും ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.


