കൊച്ചി: പിഎഫ് ഓഫീസില്‍ വച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്(68) ആണ് മരിച്ചത്.
പിഎഫ് ശരിയാകാത്തതില്‍ മനംനൊന്ത് ചൊവ്വാഴ്ചയാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉച്ചയോടെ കൊച്ചിയിലെ ഓഫീസില്‍ എത്തിയ ഇയാള്‍ വിഷം കഴിക്കുകയായിരുന്നു.
ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമന്.