തിരുവനന്തപുരം: പതിനാല് ദിവസം മുമ്പ് വിവാവിഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് സ്വദേശിനി സോനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. കാട്ടാക്കടയിലെ ഒരു ആധാരം എഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയാണ് സോന. ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഭര്‍ത്താവ്.
സോനയെ തൂങ്ങിയ നിലയില്‍ കണ്ട ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ അവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിട്ട് നല്‍കുമെന്നാണ് വിവരം. സംഭവത്തില്‍ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.