കോതമംഗലം : കോതമംഗലത്ത് കനിവും ,ലൈഫും അവതാളത്തിലാക്കി പൊലിസിന്റെ വണ്ടിപിടുത്തം, പുരത്തറമാന്താന് പോലും മണ്ണുുമാന്തി യന്ത്രങ്ങള്‍ ലഭിക്കാതായതോടെ ദുരിതത്തിലായിരിക്കുകയാണ് രണ്ടുസെന്റില്‍ വീടുപണി തുടങ്ങിവച്ച നാട്ടുകാര്‍. ഇതോടെ കോതമംഗലത്ത് കെട്ടിടം നിര്‍മാണ മേഖലതന്നെ പ്രതിസന്ധിയിലായി. അതേ സമയം മണ്ണ് മാഫിയ സംഘത്തിന്റെ മണ്ണടിക്ക് ചില പൊലിസുകാരുടെ ഒത്താശ്ശയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
വീട് നിര്‍മ്മാണത്തിനായി പുരത്തറയിലേക്കും ,പഴയ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും കോതമംഗലം പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണമാണ് കെട്ടിട നിര്‍മാണ മേഖലയെ നിലവില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കനിവ് ,ലൈഫ് തുടങ്ങിയ ഭവനപദ്ധതികളെല്ലാം അവതാളത്തിലായിരിക്കുകയാണ് .
കോതമംഗലം പോലീസ് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയുന്ന സ്ഥലത്ത് നിന്നും പുരത്തറയില്‍ നിന്നും, വാഹനങ്ങള്‍ പിടികൂടി നടപടി എടുക്കുന്നതിനാല്‍ ജെ സി ബി ,ടിപ്പര്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ മണ്ണ് പണിക്ക് വിട്ടുകൊടുക്കുന്നില്ല. അഞ്ച് സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുമ്പോള്‍ തന്നെ ജിയോളജി –
റവന്യു- പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ മണ്ണ് മാഫിയ സംഘത്തിലെ ചിലര്‍ ഫോണ്‍ സന്ദേശത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് പലപ്പോഴും ലോക്കല്‍ പോലീസിനെ കൊണ്ട് വാഹനങ്ങള്‍ പിടിപ്പിക്കുന്നത്. ചില ഫോണ്‍ നമ്പറുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.
കെട്ടിട അവശിഷ്ടങ്ങള്‍ കൊണ്ടു പോകുന്നതിന് യാതൊരു തടസവുമില്ലങ്കിലും പോലീസ് വഴിയില്‍ തടയുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണന്ന് ആക്ഷേപമുണ്ട് .മണ്ണ് മാഫിയ എന്ന് ചിത്രീകരിച്ച് പലപ്പോഴും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ കോടതി വഴി വീണ്ടെടുക്കേണ്ട അവസ്ഥയും നിലവിലുണ്ട് .പല ഭവന പദ്ധതികളും മാര്‍ച്ച് മാസം കാലാവധി തീരുന്നതാണ്. പോലിസിന്റെ അനാവശ്യ പരിശോധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.