ഡൽഹിയിൽ തുടരുന്ന സംഘർഷങ്ങളിൽ മരണം ഒമ്പതായി. ജിടിബി ആശുപത്രി അധികൃതരാണ് അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായെന്ന് വ്യക്തമാക്കിയത്. നേരത്തെ പരിക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും സംഘവും രാജ്ഘട്ടിലെത്തി പ്രാർത്ഥിക്കുകയും ചെയ്തു.
മൗജ്പുർ ഏരിയയിൽ സംഘർഷങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവിടെ മാധ്യമപ്രവർത്തകന് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. കലാപകാരികൾ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നത് തുടരുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും നിരന്തരം ആക്രമണം ഉണ്ടാവുകയാണ്. ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാൻ ആവശ്യപ്പെട്ടാണ് കലാപകാരികൾ മാധ്യമപ്രവർത്തകരെ നേരിടുന്നത്. എൻഡിവി റിപ്പോർട്ടറും അക്രമികളുടെ മർദ്ദനത്തിന് ഇരയായി

