മൂവാറ്റുപുഴ: സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ വീണാ വിജയനും പിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. ഈ ആവശ്യമുന്നയിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്. പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നു ചൂണ്ടികാട്ടിയാണ് കോടതി ഹർജി തള്ളിയത്.


