മലയാള ചലച്ചിത്ര താരസംഘടനയായ അമ്മ പിളര്‍പ്പിലേക്ക്. ഡബ്ളിയു സി സി അംഗങ്ങളാ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.
ഭാവനയും റിമ കല്ലിങ്കല്‍,ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരാണ് രാജിവച്ചത്.
ഡബ്ളിയു സി സിയുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മൂന്നു നടിമാര്‍ രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം എടുത്തിരുന്നു. എന്നാല്‍ കേസില്‍ കുറ്റവിമുക്തനാക്കും മുമ്പേ അദ്ദേഹത്തെ തിരിച്ചെടുക്കാനുളള തീരുമാനമാണ് ഒരു വിഭാഗം താരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയത്. ഡബ്ളിയു സി സി അംഗങ്ങള്‍ ഉള്‍പ്പെടെയുളള നടിമാര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ല തങ്ങള്‍ രാജി വച്ചതന്ന് നടി ഭാവന. സംഘടനയില്‍ നിന്നുണ്ടായത് മോശം അനുഭവമാണെന്നും അവര്‍ പറഞ്ഞു. അതേസമയം നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നു ഇതെന്ന് നടി റിമ കല്ലിങ്കല്‍ പ്രതികരിച്ചു. ദിലീപിന്റെ ഒരൊറ്റ പ്രശ്നത്തിലല്ല സംഘടന വിടുന്നത്. ഇത് നാളത്തെ തലമുറയ്ക്ക് വേണ്ടിയുളള തീരുമാനമാണെന്നും റിമ പ്രതികരിച്ചത്.
ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദ പരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജിയെന്ന് രമ്യ നമ്പീശന് വ്യക്തമാക്കുന്നു . ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വ ഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. രമ്യ പറയുന്നു.
നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല. രാജി പ്രഖ്യാപനം വ്യക്തമാക്കിയ ഫേസ് ബുക് പോസ്റ്റില്‍ ഗീതു മോഹന്‍ദാസ് വിശദീകരിച്ചു.