ദിലീപിനും കാവ്യക്കും പെണ്‍കുഞ്ഞ് പിറന്നു
കൊച്ചി: ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ദിലീപ് ഫേസ് ബുക്കിലുടെയാണ് പെണ്‍കുഞ്ഞ്? പിറന്ന വിവരം അറിയിച്ചത്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് ഫേസ് ബുക്കില്‍ കുറിച്ചു.
നേരത്തെ ബേബി ഷവര്‍ ആഘോഷത്തിെന്റ ചിത്രങ്ങള്‍ പുറത്ത് വിട്ട് കാവ്യയുടെ അച്ഛനാണ് അവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്. 2016ലാണ് ദിലീപും കാവ്യാ മാധവനും വിവാഹിതരായത്.