‘ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം വീണ്ടും. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകൾ പിടിയിൽ. കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ഗുണ്ടാ നേതാവ് ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വരാപ്പുഴയിലെ വാടകവീട്ടിലാണ് പിറന്നാളാഘോഷം നടന്നത്പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവർ. പ്രതികളെ പിടികൂടിയത് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘംആഘോഷം ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് വീട്ടിലേക്ക് മാറ്റുകയായിരുന്നു. ക്ഷണക്കത്ത് വരെ അടിച്ചതിന് ശേഷമാണ് പരിപാടി വാടക വീട്ടിലേക്ക് മാറ്റിയത്.
മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള ആളുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം കഴിഞ്ഞ ദിവസം തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 32 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


