ലോക്ഡൗണില്‍ അകപ്പെടുന്ന യുവാവിന്റെ കഥ പറഞ്ഞ് വുള്‍ഫ് ട്രെയ്ലര്. അര്ജുന് അശോകന്, ഷൈന്‍ ടോം ചാക്കോ, സംയുക്ത മേനോന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫര്‍ ഇടുക്കിയും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഷാജി അസീസ് ആണ് സംവിധായകന്. ജി.ആര് ഇന്ദുഗോപനാണ് തിരക്കഥ. ദാമോര്‍ സിനിമാസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ദാമോദരനാണ്.


