ഗോത്രഗായകനായൊരു വിദ്യാര്‍ത്ഥി വര്‍ത്തമാന കാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കല്‍ സിനിമ ‘ചെക്കന് ‘ ജൂണ്‍ 10-ന് തീയേറ്ററുകളിലെത്തുന്നു. ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. കൂടാതെ ആതിര, അബൂ സലിം, വിനോദ് കോവൂര്‍, തെസ്നിഖാന്, നഞ്ചിയമ്മ, അലി അരങ്ങാടത്ത്, അമ്പിളി, സലാം കല്പറ്റ, മാരാര്‍, അഫ്സല് തുവൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തില്‍ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാനര്‍- വണ്‍ ടു വണ്‍ മീഡിയ, നിര്‍മ്മാണം- മന്‍സൂര്‍ അലി, കഥ, തിരക്കഥ, സംവിധാനം – ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം – സുരേഷ് റെഡ് വണ്‍ , എഡിറ്റിംഗ് – ജര്‍ഷാജ്, സംഗീതം – മണികണ്ഠന് പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠന് പെരുമ്പടപ്പ് , ഗാനരചന – മണികണ്ഠന്, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം – സിബു സുകുമാരന്‍ , ചമയം – ഹസ്സന് വണ്ടൂര്‍ , കല-ഉണ്ണി നിറം, കോസ്റ്റ്യും – സുരേഷ് കോട്ടാല, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഷൗക്കത്ത് വണ്ടൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – റിയാസ് വയനാട്, ഫിനാന്‍സ് കണ്ട്രോളര്- മൊയ്ദു കെ വി, സ്റ്റില്‍സ് – അപ്പു, ഡിസൈന്‍സ് – മനു ഡാവിഞ്ചി.


