ബംഗളൂരു: കന്നഡ സിനിമാ നടന് മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വന്‍ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹന്‍ വേഷമിട്ടിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ബെംഗളൂരുവിലാണ് പഠിച്ചത്. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കുമെന്നാണ് വിവരം.
കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടന്മാരില് ഒരാളായിരുന്നു മോഹന്‍ ജുനേജ. കൗമാര പ്രായത്തില്‍ തന്നെ തന്റെ അഭിനയം കണ്ട് ആവേശഭരിതനായ മോഹന്‍ വിനോദ വ്യവസായം തിരഞ്ഞെടുക്കുകയായിരുന്നു. കാമ്പസ് നാടകരംഗത്തോട് താല്‍പ്പര്യമുള്ള മോഹന്‍ നിരവധി നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. 2008-ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം.