ലോകമൊമ്പാടും ആരാധകരുള്ള ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമ സീരീസിന്റെ ഒന്‍പതാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2021 മെയ് 21 നാണ് ചിത്രം റിലീസ് ചെയ്യുത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റിവച്ചിരിക്കുകയായിരുന്നു. മുന്‍പ് 2020 മെയ് മാസത്തിലാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.
ജസ്റ്റിന് ലിന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന് ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സണ് എന്നിവര്‍ക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6-ാം പതിപ്പിന് ശേഷം ആറുവര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന് ലിന് ഒന്‍പതാം സിരീസുമായെത്തുന്നത്.


