ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി. ഒരു നടനേയും വിലക്കാന്‍ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടിയുടെ പ്രതികരണം. വിലക്കിയിട്ടില്ല എന്നാണ് ഞാന്‍ അറിയുന്നത്. അങ്ങനെയല്ല എങ്കില്‍ ആരേയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടന് കൂട്ടിച്ചേര്‍ത്തു.
പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിലക്കിയത്. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടന് സമ്മതിച്ചു എന്നും കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനിച്ചത്.
എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടന് ഒരു സിനിമയ്ക്കായി കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാമെന്നും നടന് സമ്മതിച്ചിട്ടുണ്ട് എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.


