വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ട് കഴിഞ്ഞു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പൊലിഞ്ഞത് 370 ജീവനുകളാണ്. ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറ്റി ആറ് പേരെ. ഇവർക്കായുള്ള തിരച്ചിൽ ഉദ്യമത്തിലാണ് രക്ഷാപ്രവർത്തകർ.ഇരുവരും ചേർന്ന് ഒരു കോടി രൂപയാണ് വയനാടിന് നൽകിയത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് തെലുങ്ക് നടൻ ചിരഞ്ജീവിയും മകൻ രാം ചരണും.
‘പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകളിൽ ആഴത്തിൽ വിഷമിക്കുന്നു. വയനാട് ദുരന്തത്തിനിരയായവരോട് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ എൻ്റെ പ്രാർത്ഥനകൾ! ‘എന്നാണ് ചിരഞ്ജീവി കുറിച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ നഷ്ടമാണ് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതിൽ താൻ ദുഃഖിതനാണെന്നും ചിരഞ്ജീവി കുറിച്ചു.

