വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് മറ്റൊരു പുരസ്കാരം കൂടി. ഏഴാമത് രാജസ്ഥാന് ഫിലിം ഫെസ്റ്റിവലില്‍ റീജിയണല്‍ സിനിമ മത്സരത്തില്‍ സജിന്‍ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചത്.
2020 മുതല്‍ 50 ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20-ഓളം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബോസ്റ്റണിലെ ആറാമത് കാലിഡോസ്കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനികുസൃതി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്പെയിനിലെ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയിരുന്നു.
കഴിഞ്ഞ ഐഐഎഫ്കെയില്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ഷോയും ഹൗസ് ഫുള്ളായിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് ബിരിയാണി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാര്‍ഡ് ലഭിച്ചിരുന്നു.
https://www.facebook.com/ta.sajinbabu/posts/3985095234883278


