കാക്കനാട്: സ്തുത്യര്‍ഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ സിവിലിയന്‍ പുരസ്കാരത്തിന് വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥര്‍ അര്‍ഹരായി.
ജില്ലയിലെ വിവിധ സാമൂഹിക വികസന പദ്ധതികള്‍ക്ക് നല്കുന്ന പങ്കാളിത്തവും പിന്‍ബലവും കണക്കിലെടുത്ത് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിനും ( ബി പി സി എല്‍) കളക്ടറുടെ പുരസ്കാരമുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് അവാര്‍ഡുകള്‍ സമ്മാനിക്കും.
ആര് ടി ഒ കെ. മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എ.എസ്.ജോജി, പറവൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ടോമി സെബാസ്റ്റ്യന്‍ , കളക്ടറേറ്റ് ഹെഡ് ക്ലര്‍ക്ക് സി.ഹേമ, കോട്ടപ്പടി വില്ലേജ് ഓഫീസര്‍ പി.എം.റഹിം, കൊച്ചി മെട്രോ റവന്യൂ ഇന്‍സ്പെക്ടര്‍ എ.എസ്.ദീപു , കുന്നത്തുനാട് താലൂക്ക് സീനിയര്‍ ക്ലര്‍ക്ക് പി.എച്ച്. ജിത, കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് റോണി ഫെലിക്സ്, എറണാകുളം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പി.പി.രതീഷ് , മൂവാറ്റുപുഴ താലൂക്ക് ഓഫീസ് അറ്റന്‍ഡന്റ് എന്‍.വി.സജി , ആലുവ താലൂക്ക് ഓഫീസ് അറ്റന്‍ഡന്റ് ഷാജു ജോസഫ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍.
വകുപ്പുതല ജോലികള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള സേവനങ്ങള്‍ കൂടി നല്കുന്നതു പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.


