തിരുവനന്തപുരം: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
രാജ്യം കോവിഡ് 19 ന്റെ ഭീതിയില്‍ കഴിയുമ്പോള്‍ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്നവരാണ് പ്രദേശിക ലേഖകരെന്നും അവര്‍ക്ക് എത്രയും വേഗം സഹായം നല്കാന് നടപടിയുണ്ടാകണമെന്നും ഇബ്രാഹിംകുഞ്ഞ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ പി ആര് ഡി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് 19 വ്യാപിക്കാതിരിക്കാന്‍ യഥാസമയം ത്രിതല പഞ്ചായത്ത്, പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സ്വന്തം ജീവനെയോ കുടുബത്തെയോ തിരിഞ്ഞുനേക്കാതെ പ്രവര്‍ത്തിക്കുന്ന 1000ത്തില്പരം പ്രദേശിക ലേഖകര്‍ക്ക് ഒരു കൈതാങ്ങുമായി സര്‍ക്കാര്‍ രംഗത്ത് വരണമെന്ന് ഇബ്രാഹിംകുഞ്ഞ് നിവേദനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 16 ഓളം ക്ഷേമ ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നതില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ധനസാഹായം പ്രഖ്യാപിച്ചിട്ടുണ്ട്.. ഇതിന് പുറമെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ സഹായവും നല്കുന്നു. മാധ്യമസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജിവനക്കാര്‍ക്ക് ശബളം പോലും കൃത്യമായി നല്കാന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് 2500 രൂപയുടെ എങ്കിലും അടിയന്തിര സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


