മൂവാറ്റുപുഴ: ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുക്കാലത്ത് സംഘടിപ്പിക്കുന്ന ഒരുമയുടെ വിഷുക്കണി ഒരുക്കം എന്ന ക്യാംപെയിനിന്റെ ഭാഗമായി 1000 വിഷുകിറ്റുകള്‍ വിതരണം ചെയ്തു.. വിതരണം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.. ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എ എ അന്‍ഷാദ്, സിപിഐ എം ഏരിയാ സെക്രട്ടറി എം ആര് പ്രഭാകരന്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, ബ്ലോക്ക് പ്രസിഡന്റ് ഫെബിന് പി മൂസ, എന്നിവര്‍ പങ്കെടുത്തു…
ക്യാമ്പയിനിന്റ ഭാഗമായി ബ്ലോക്ക് കമ്മിറ്റി മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി വിതരണവും സംഘടിപ്പിച്ചു.. അരി വിതരണ ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ആശാ വിജയന് നല്കി നിര്‍വഹിച്ചു.. ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ്, സിപിഐഎം ഏരിയാസെക്രട്ടറി എം ആര് പ്രഭാകരന്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, ബ്ലോക്ക് പ്രസിഡന്റ് ഫെബിന് പി മൂസ, ട്രഷറര്‍ റിയാസ് ഖാന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി ഉഷ ശശിധരന്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എംഎ സഹീര്‍, ഹോസ്പിറ്റല്‍ മാനേജിങ് കമ്മിറ്റി അംഗം സജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു..


