മൂവാറ്റുപുഴ: ഗ്രന്ഥശാല പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളിലെത്തി വിതരണം ആരംഭിച്ചു. പായിപ്ര ഏ.എം. ഇ്ബാഹിം സാബിബ് മെമ്മോറിയല്‍ ലൈബ്രറിയുടെ പ്രവര്‍ത്തകരാണ് പുസ്കങ്ങളുമായി വീടുകള്‍ കയറി ഇറങ്ങുന്നത്. കൊവിഡ് – 19-നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ ഇരിക്കുന്നവര്‍ക്ക് വായിക്കുവാന്‍ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ നിര്‍ദ്ദേശം നടപ്പിലാക്കുകയാണ് ലൈബ്രറി പ്രസിഡന്റ് എം.കെ. ജോര്‍ജ്ജ്, സെക്രട്ടറി എം.എസ്.ശ്രീധരന് , ലൈബ്രേറിയന്‍ കെ.കെ. പുരുഷോത്തമന്എന്നിവര് . സ്ഥിരമായി മദ്യം കഴിച്ച് ലഹരിയില്‍ എത്തുന്നവരെ വായനയുടെ ലഹരിയിലേക്ക് എത്തിക്കുക എന്ന ദൗത്യവും പുസ്തക വിതരണത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് അദ്ധ്യാപകന് കൂടിയായ എം.കെ. ജോര്‍ജ്ജ് പറഞ്ഞു.
ഗ്രന്ഥശാല പ്രവര്‍ത്തന പരിധിക്കുള്ളിലെ എല്ലാ വീടുകലിലും പുസ്തകെ എത്തിച്ചു നല്‍കും . ലൈബ്രറി അംഗങ്ങളല്ലാത്ത വീടുകളിലും പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചാണ് വിതരണത്തിനായി ഇറങ്ങുന്നത്. വീടുകളില്‍ എത്തുന്ന പുസ്തകങ്ങള്‍ അണുവിമുക്തമാക്കിയാണ് നല്‍കുന്നത്. ഏഴ് ദിവസം കൊണ്ട് എല്ലാ വീടുകളിലും പുസ്തകം എത്തിക്കുവാനാണ് ശ്രമിക്കുന്നത്. ഏഴുദിവസം കഴിയുമ്പോള്‍ ആദ്യംകൊടുത്ത വീട്ടിലെത്തി പുസ്തകം തിരികെ വാങ്ങി വീണ്ടും പുസ്തകം കൊടുക്കും. ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ പുസ്തക വിതരണം ഉണ്ടാകും. കഥ,കവിത, നോവല്‍, ജീവചരിത്രം, ബാല സാഹിത്യങ്ങള്‍, തുടങ്ങി എല്ലാ മേഖലയിലുള്ള പുസ്കങ്ങളുമായിട്ടാണ് മൂവര്‍ സംഘം വീടുകളിലെത്തുന്നത്. ഇവരുടെ കൈവശം ഇല്ലാത്ത പുസത്കമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അപ്പോള്‍ തന്നെ ലൈബ്രറിയില്‍ നിന്ന് എത്തിച്ച് നല്‍കുകയും ചെയ്യും. ലോക്ക് ഡൗണ്‍കാലത്ത് പുസ്തക വായനയില്‍ സമൂഹം കൂടുതല്‍ താല്പര്യം കാണിക്കുന്നുവെന്ന് വീടുകള്‍ കയറി ഇറങ്ങിയപ്പോള്‍ മനസിലായതായി ലൈബ്രറി ഭാരവാഹികള്‍ പറഞ്ഞു.


