മുവാറ്റുപുഴ: രാഷ്ട്രപിതാവിന്റെ 150ാം ജന്മദിനം മൂവാറ്റുപുഴ സബ് ജയിലില്‍ ആചരിച്ചു. പ്രമുഖ ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ പി.എസ്.എ. ലത്തീഫ് ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിന് ജയില്‍ സൂപ്രണ്ട് പി.ജെ.സലീം സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവര്ത്തകന് കെ.എ.സൈനുദ്ദീന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സി.ആര്. ഷിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജയില്‍ അന്തേവാസികള്‍ക്ക് വിഭവസമര്‍ദ്ധമായ സദ്ധ്യയും, ഉച്ചക്ക് 2 മണി മുതല്‍ ഗാന്ധി സിനിമ പ്രദര്‍ശനവും നടന്നു.
മുളവൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് മാധ്യമപ്രവര്ത്തകന് കെ.എം ഫൈസല്‍ സമ്മാന വിതരണം നടത്തിയപ്പോള്‍
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് മുളവൂര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ മാതൃകയായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പത്ത് മണിയോടെ അവസാനിച്ചു. മുളവൂര്‍ പള്ളിപ്പടിയിലുള്ള ശിശുമന്ദിരവും, തെക്കാവുംപടിയിലുള്ള എം.ബി. മീരാക്കുട്ടി മെമ്മോറിയല്‍ അംഗനവാടിയും പരിസര പ്രദേശങ്ങളുമാണ് ചാരിറ്റി പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. മുളവൂര്‍ ചാരിറ്റി പ്രസിഡന്റ് കെ.എം അബ്ദുല്‍ കരീം, സെക്രട്ടറി റിയാസ് വി.കെ, ട്രഷറര്‍ അസീസ് കുഞ്ചാട്ട്, ഭാരവാഹികളായ സുനില്‍ മറ്റനായില്‍, സാദിഖ് തുരുത്തേല്‍, അന്‍സാര്‍ കടങ്ങനാട്ട്, അജാസ്.എസ്.ഐ, റാഫി.എ.എസ്, സിദ്ധീഖ് സിംപിള്‍, ഷെമീര്‍ നിരപ്പാറ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പായിപ്ര ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ നിരപ്പില്‍ പ്രവര്‍ത്തിക്കുന്ന താജുദ്ദീന് മൗലവി സ്മാരക അങ്കണവാടിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ഐ.സി.ഡി.എസ്., വയോചന ദിനാചരണം നടന്നു. വയോജന ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ ഗാന്ധിയന്‍ മഹമ്മദ് വാരിക്കാട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആന്റണി ജോസഫ് സ്വാഗതം പറഞ്ഞു. രാജു കാരമറ്റം, എം.വി.സുഭാഷ്, എല്‍സമ്മ ജോസ്, അനസ് തൈപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.


