തിങ്കള്‍ മുതല്‍ ദിവസവും ഉച്ചക്ക് 12 മണി മുതല്‍ ബാങ്കിന് സമീപത്തുള്ള കീച്ചേരിപ്പടി കൊച്ചക്കോന് ഹാളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്
മുവാറ്റുപുഴ: കോവിഡ് 19 മായി ബന്ധപ്പെട്ട പ്രതേക സാഹചര്യം കണക്കിലെടുത്ത് മുവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് കമ്യൂണിറ്റി കിച്ചന് ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് ബാങ്കിന്റെ ചിലവില്‍ കമ്മ്യൂണിറ്റി കിച്ചന് തുടങ്ങിയതെന്ന് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ ദിവസവും ഉച്ചക്ക് 12 മണി മുതല്‍ ബാങ്കിന് സമീപത്തുള്ള കീച്ചേരിപ്പടി കൊച്ചക്കോന് ഹാളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. 400 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭക്ഷണം നല്‍കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മുഴുവന്‍ മാനദണ്ഡവും അനുസരിച്ചായിരിക്കും വിതരണം നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍, ബോര്‍ഡ് അംഗം സലിം പാലം സെക്രട്ടറി സുധീര്‍ കെ എന്നിവര്‍ അറിയിച്ചു. മുവാറ്റുപുഴ വാക്കിംഗ് ക്ലബ് അംഗങ്ങളും മേഘല പൗരസമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്.
തനിക്ക് കിട്ടുന്ന ഓണറേറിയവും സിറ്റിംഗ് ഫീസും വര്‍ഷം തോറും നിര്‍ദ്ദനരായ കിഡ്നി കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്കായി വിതരണം ചെയ്യുകയാണ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍. ബാങ്കില്‍ നിന്നും ലഭിക്കുന്നതിന് പുറമേ സ്വന്തം കയ്യില്‍നിന്നും കൂടിചേര്‍ത്താണ് പനയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അയ്യായിരം രൂപവീതം 100 രോഗികള്‍ക്കാണ് ചികിത്സ സഹായം വിതരണം ചെയ്തത്.


