മൂവാറ്റുപുഴ: വിഷുവിന് വിഷരഹിത പച്ചക്കറികള്‍ക്കായുള്ള കൃഷിക്ക് മൂവാറ്റുപുഴയില്‍ തുടക്കമായി. സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് നിര്‍വ്വഹിച്ചു. നഗരസഭ മുന്‍ ചെയര്മാന് യു.ആര്. ബാബു അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം മുഖ്യ അതിഥിയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്മാന് പി.എം.ഇസ്മായില്‍ , അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്മാന് പി.ആര്. മുരളീധരന്, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്. പ്രഭാകരന്, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, ലോക്കല്‍ സെക്രട്ടറി സജി ജോര്‍ജ്ജ്, സംഘാടക സമതി കണ്‍വീനര്‍ കെ.എന്‍. വേലായുധന് എന്നിവര്‍ സംസാരിച്ചു.
സിപിഎം സൗത്ത് ലോക്കല്‍ കമ്മറ്റിയിടെ നേതൃത്വത്തില്‍ രണ്ടാം തവണയാണ് മുറിക്കല്ലിലെ വെളിയം പാടത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. പയര്‍, വെണ്ട,തക്കാളി, പടവലം,പാവല്‍, കണിവെളളരി, സലാഡ് വെള്ളരി, മത്തന്‍,വഴുതന, പച്ച മുളക്, തണ്ണി മത്തന്‍, ചീര എന്നിപച്ചക്കറികളുടെ കൃഷിയാണ് ചെയ്യുന്നത്. അഞ്ച് ഏക്കര്‍ വരുന്ന വെളിയം പാടത്ത് നാട്ടുകാരുടെ സഘകരണത്തോടെയാണ് കൃഷി നടത്തുന്നത്. ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കീടങ്ങളെ നശിപ്പിക്കുവാനായി ജൈവ മിശ്രിതമാണ് തളിക്കുന്നത്. വിഷുവിന് വിളവെടുപ്പ് നടത്തി ഏറ്റവും ചുരുങ്ങിയ വിലക്ക് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്റ്റാളുകള്‍ സജികരിച്ച് വില്പന നടത്തുനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിളവെടുപ്പ് കേന്ദ്രത്തില്‍ വച്ചുതന്നെയാണ് പച്ചക്കറി വില്പന നടത്തിയതെന്ന് ലോക്കല്‍ സെക്രട്ടറി സജി ജോര്‍ജ്ജ് പറഞ്ഞു.


