ദക്ഷിണേന്ത്യയിലെ പ്രമുഖ പാചക വിദഗ്ദയും ടെലിവിഷന്‍ അവതാരകയുമായ ഡോ. പി. ലക്ഷ്മി നായര്‍ കൃഷി ജാഗരണ്‍ കൃഷി മാസികയുമായി ഓണ്‍ലൈനില്‍ മുഖാമുഖം കാര്‍ഷിക അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്നു. മെയ് 14 ന് രാവിലെ 11 മണിക്കാണ് പ്രോഗ്രാം.
വിഷം തീണ്ടാത്ത പച്ചക്കറികള്‍ സ്വന്തം വീട്ടുവളപ്പില്‍ നട്ടുവളര്ത്തുന്നതിനെക്കുറിച്ചും പച്ചക്കറി വിളവുകള്‍ പോഷക മൂല്യം നഷ്ട്ടപ്പെട്ടു പോകാതെ പാചകം ചെയ്യുന്നതിനെക്കുറിച്ചുമുള്ള അറിവുകളാണ് ലക്ഷ്മി നായര്‍ പങ്കുവെക്കുന്നത്. കൃഷി വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടുകൊണ്ട് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൃഷിജാരണ് മാസിക മലയാളത്തിന് പുറമെ ഇന്ത്യയിലെ വിവിധ ഭാഷകളിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
ദീര്‍ഘകാലമായി മാതൃഭൂമി ദിനപത്രത്തില്‍ കാര്‍ഷിക രംഗം പംക്തി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന സുരേഷ് മുതുകുളം ആണ് കൃഷി ജാഗരണ്‍ മാസികയുടെ എക്സിക്യട്ടീവ് എഡിറ്റര്‍. കേരളത്തിലെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ പദവിയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൃഷിജാഗരണ്‍ പ്രസിദ്ധീകരണ വിഭാഗം തലവന്‍ എം.സി ഡൊമിനിക്, ജേര്‍ണലിസ്റ്റ് പ്രിയങ്ക മേനോന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരിക്കും ഈ ഓണ്‍ലൈന്‍ പ്രോഗ്രാം നടക്കുക. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ലിങ്കിനായി സന്ദര്‍ശിക്കുക: facebook .com / kerala.krishijagaran LIVE ON face book page


