തിരുവനന്തപുരം: ദേശീയപാതയില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ കെ.എസ്.ആര്.ടി.സി. ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ആറ്റിങ്ങല്‍ മാമത്ത് വെള്ളിയാഴ്ച രാവിലെ 6.30-നാണ് സംഭവം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം.
തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആര്.ടി.സി. ബസ് മാമം ബസ് സ്റ്റോപ്പില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതിനിടെ കാര്‍, ബസിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. ബസില്‍ കയറാനിരുന്ന രണ്ട് യാത്രക്കാരെ ഇടിച്ചതിന് ശേഷമാണ് കാര്‍ ബസില്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ആറ്റിങ്ങല്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചതിന് ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. വര്‍ക്കല രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അലി എന്ന വ്യക്തിയാണ് കാര്‍ ഓടിച്ചിരുന്നത് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ സ്വദേശം വ്യക്തമല്ല