പാലക്കാട്: തിരുവാഴിയോട് കല്ലട ട്രാവല്‍സിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മരണം. പൊന്നാനി സ്വദേശി സൈനബ, കുറ്റ്യാടി സ്വദേശി ഇഷാന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.
ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കല്ലട ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 38 പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. റോഡിന്റെ വശത്തുണ്ടായിരുന്ന കുഴിയില്‍പ്പെട്ട് നിയന്ത്രണം വിട്ടാണ് ബസ്സ് മറിഞ്ഞതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. പരിക്കേറ്റവരെ കടമ്പഴിപ്പുറം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


