പെരുമ്പാവൂര്‍: സിഗ്നല്‍ ജംഗ്ഷനില്‍ ടിപ്പര്‍ലോറി കയറി കാല്‍നട യാത്രക്കാരി മരിച്ചു. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോള്‍ വണ്‍വേ തെറ്റിച്ചെത്തിയ ടിപ്പര്‍ പുറകോട്ട് എടുക്കുമ്പോഴാണ് അപകടമുണ്ടായത്. മരിച്ചആളെ തിരിച്ചറിഞ്ഞിട്ടില്ല.
ടോറസ് ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങി. പെരുമ്പാവൂര്‍ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കഴിഞ്ഞദിവസം കോളേജില്‍നിന്ന് ടൂര്‍ പോയ ബസ്സും, ചരക്ക് ലോറിയും തമ്മില്‍ ഇടിച്ച് അപകടം ഉണ്ടായതും ഇവിടെയാണ്. അപകടം തുടര്‍ കഥയായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലന്ന്് നാട്ടുകാര്‍ പറയുന്നു


