തൃശ്ശൂർ: കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർക്ക് പരിക്കേറ്റു. ആറ് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്. രാവിലെ 8.30ഓടെയായിരുന്നു സംഭവം.
പാലക്കലിൽ നിന്നും തൃശ്ശൂരിലേക്ക് വന്നിരുന്ന ബസ് ചെറിയ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബസ് പൂർണമായും തകർന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പരിക്കേറ്റവരെ തൃശ്ശൂര്‍ ജൂബിലി, എലൈറ്റ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുപ്പതോളം പേര്‍ക്ക് ഷോള്‍ഡറിനും കയ്കാലുകള്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ ഐസിയുവിലാണ്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരു സ്ത്രീയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.


