കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ അപകടത്തില്‍പ്പെട്ട് വാഹനം കത്തി നശിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. മാക്കൂട്ടം ചുരത്തില്‍ ഒരാഴ്ചക്കിടെയുണ്ടായ നാലാമത്തെ അപകടമാണിത്.

