മധ്യപ്രദേശില്‍ കുടിയേറ്റ തൊഴിലാളുമായി പോയ ലോറി മറിഞ്ഞ് അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഹൈദരാബാദില്‍ നിന്നും മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലേക്കും പോയവരാണ് അപകടത്തില്‍പ്പെട്ടത്. മാങ്ങാകയറ്റിയ ട്രക്കിലാണ് ഇവര്‍ യാത്ര ചെയ്തത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റര്‍ അകലെ നരസിംഹപുരില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.


