കോഴിക്കോട്: തിരുവമ്പാടിയില്‍ നിന്ന് വടകരയിലേക്ക് എസ്.ഐയും സംഘവും സഞ്ചരിച്ച പോലീസ് ജീപ്പ് മറിഞ്ഞു. ബാലുശ്ശേരി പോലീസ് സ്റ്റേഷന് പരിധിയിലെ പറമ്പിന്റെ മുകളില്‍ വെച്ചാണ് ഇന്ന് രാവിലെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.
എസ്.ഐ. രമ്യ, ഡ്രൈവര്‍ രജീഷ്, പിആര്‍ഒ ഗിരീഷ് എന്നിവരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സാരമായ പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


