പാലക്കാട്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്ബാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന് അനീഷ് (24), കൊഴിഞ്ഞാമ്ബാറ പാറക്കളം കുമാരന്റെ മകന് സന്തോഷ് (21) എന്നിവരാണ് മരിച്ചത്.അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു.ബൈക്കില്‍ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്ബാറ വേലുമണിയുടെ മകന് രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

