പത്തനംതിട്ട: പന്തളം എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ പട്ടം സ്വദേശി ജോസഫ് ഈപ്പന്(66) ആണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അഭിക്ക് ഗുരുതര പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഏഴിന് കൂരമ്ബാലയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസിയും അടൂരില്‍നിന്ന് വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണിത്.


