തിരുവനന്തപുരം: ബ്രൂവറികളും ഡിസ്ലറികളും അനുവദിച്ചതുവഴി സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരന്തരം ആവശ്യപ്പെട്ടിട്ടും ബ്രൂവറി വിഷയം സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണ്. നിയമവിധേയമായിട്ടാണ് എല്ലാം ചെയ്തെന്നാണ് മുഖ്യമന്ത്രിയും മന്ത്രിയും പറയുന്നത്. എന്നിട്ടും എന്തിനാണ് അന്വേണത്തെ ഭയപ്പെടുന്നത് എന്നും ചെന്നിത്തല ചോദിച്ചു.
ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത വിധത്തില്‍ പാര്‍ട്ടി തന്നെ ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി ഇതേക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേര്‍ന്ന് നടത്തിയിട്ടുള്ള ഗുരുതരമായ അഴിമതി അന്വേഷിക്കണം എന്ന കാര്യത്തില്‍ യുഡിഎഫ് ഉറച്ച് നില്ക്കുന്നു. ടിപി രാമകൃഷ്ണന് രാജിവയ്ക്കണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 11ാം തിയതി കേരളത്തിലെ 140 നിയോജക മണ്ഡലത്തിലും യുഡിഎഫ് പ്രവര്‍ത്തര്‍ ധര്‍ണ്ണ നടത്തും എന്നും വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല അറിയിച്ചു. കണ്ണൂരില്‍ 10 നും കാസര്‍ഗോഡ് 12 നുമായിരിക്കും ധര്‍ണ്ണ നടക്കുക.

