മൂവാറ്റുപുഴ: പൊതു തെരഞ്ഞെടുപ്പില്‍ മോദി ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറായി കഴിഞ്ഞുവെന്ന് സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന് പറഞ്ഞു. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യ മുയര്‍ത്തി സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ് നയിക്കുന്ന കാല്‍നട പ്രചരണ ജാഥയുടെ നാലാം ദിവസത്തെ സമാപന സമ്മേളനം മാറാടി മണ്ണത്തൂര്‍ കവലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ കര്‍ഷകരുടെയും, തൊഴിലാളികളുടെയും, ചെറുകിട കച്ചവടക്കാരുടെയും ജീവിതം ദുസ്സഹമാക്കി മാറ്റിയതിന് തെരഞ്ഞെടുപ്പില്‍ മോദി മറുപടി പറയേണ്ടി വരുമെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങളും മോദി ഭരണത്തിന് അന്ത്യം കുറിക്കുന്നതിനുള്ള പൊതു തെരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണന്നും സുഗതന് പറഞ്ഞു.
മാറാടി ലോക്കല്‍ സെക്രട്ടറി പോള്‍ പൂമറ്റം അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ പി.കെ.ബാബുരാജ്, ജാഥ വൈസ്ക്യാപ്റ്റന്‍ ജോളി പൊട്ടയ്ക്കല്‍, ജാഥ ഡയറക്ടര്‍ ടി.എം.ഹാരീസ്, ഇ.കെ.സുരേഷ്, കെ.എ.സനീര്‍, കെ.എ. നവാസ്, സീന ബോസ്, ഒ.സി.ഏലിയാസ്, കെ.ബി.നിസാര്‍, ഇ.കെ.ഷാജി, വി.കെ.മണി, കാനം വിജയന്, കെ.ബി.ബിനീഷ് കുമാര്‍, അമീര്‍ ഉല്ലാപ്പിള്ളി, കെ.കെ.ശശി, ജി.രാകേഷ്, കെ.കെ.ശ്രീകാന്ത്, ജോര്‍ജ് വെട്ടിക്കുഴി എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.


