മുഈനലി തങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് ദേശീയ സംസ്ഥാന നേതൃത്വങ്ങളും ഒരുമിച്ച് രംഗത്ത്. തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യം. അഭിപ്രായം ലീഗിനെ അറിയിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് മുഈന്‍ അലി. പാണക്കാട്ട് ഇന്ന് ചേരുന്ന യോഗത്തിലെ നിലപാട് നിര്‍ണായകമാകും.
മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ശിഹാബ് തങ്ങള്‍ നടത്തിയ പരസ്യ പ്രതികരണം വകവച്ചു കൊടുക്കാനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളും.
അതേസമയം മുഈന്‍ അലിക്കെതിരെ നടപടി എടുക്കുന്നതില്‍ ലീഗ് നേതൃത്വത്തില്‍ ആശയക്കുഴപ്പം. മുഈന്‍ അലിക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം. എന്നാല്‍ പാണക്കാട് കുടുംബാംഗത്തിനെതിരായ നടപടി തിരിച്ചടിയാവുമെന്നാണ് മറു വിഭാഗത്തിന്റെ വാദം. ലീഗ് നേതൃയോഗത്തിനു മുന്നോടിയായി നടക്കുന്ന പാണക്കാട് കുടുംബ യോഗത്തിന്റെ നിലപാടും നിര്‍ണായകമാകും.


