പുലിറ്റ്സര്‍ സമ്മാനം നേടിയ ഇന്ത്യന്‍ ഫൊട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിലെ കണ്ടഹാറില്‍ താലിബാന് ആക്രമണത്തിലാണ് മരിച്ചത്.
മുംബൈയാണ് സ്വദേശം. അഫ്ഗാന് സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദീഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.
ടിവി ന്യൂസ് കറസ്പോണ്ടന്റ് ആയിരുന്ന സിദ്ദിഖി പിന്നീടാണ് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കടന്നത്. 2010 മുതല്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യാ ടുഡേയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ചിത്രീകരിച്ചതിനാണ് 2018ല്‍ ഇദ്ദേഹത്തിന് പുലിസ്റ്റര്‍ ലഭിച്ചത്.
അദ്നാന് അബിദിക്കൊപ്പമാണ് ഇദ്ദേഹം സമ്മാനം പങ്കുവച്ചത്. ദുരന്ത മുഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീക്ഷ്ണ മുഖങ്ങള്‍ ഒപ്പിയ ഫോട്ടോഗ്രാഫറാണ്.


