കൊല്ലം: പുനലൂര്‍ 110 കെ.വി സബ് സ്റ്റേഷനില്‍ തീപിടിത്തം. ഉടന്‍ തീ കെടുത്തിയതിനാല്‍ വലിയ നഷ്ടം ഒഴിവായതായി അതികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്ഷന്‍ ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചത്. കുണ്ടറ- പുനലൂര്‍ മൂന്ന് ഫീഡറുകളില്‍ ഒന്നിനാണ് തീ പിടിത്തം ഉണ്ടായത്.
സ്ബ് സ്റ്റേഷന് ജീവനക്കാര്‍ തീയും പുകയും ഉയരുന്നത് തുടക്കത്തില്‍തന്നെ കണ്ടെത്തിയതിനാൽ വലിയ നാശനഷ്ടങ്ങൾ ഇല്ലാതെ തീ അണക്കാൻ സാധിച്ചു. സീനിയര്‍ ഫയര്മാന് എസ്.ആര്. മുരളീധരൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
തീ പിടുത്തത്തിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകും എന്നാണ് വിലയിരുത്തലുകൾ. കൊട്ടാരക്കര ഫീഡറിലേക്ക് സപ്ലൈ മാറ്റിക്കൊടുത്തതിനാല് പുനലൂര്‍ മേഖലയില്‍ വൈദ്യുതി തടസ്സം ഉണ്ടായില്ല.


