തൃശ്ശൂര്‍: നൂറ്റാണ്ടിന്റെ പ്രളയം തകര്‍ത്തുകളഞ്ഞ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ 250 വീടുകളുമായി ജോയ് ആലുക്കാസ് ഗ്രൂപ്പും കൈകോര്‍ക്കുന്നു. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുതയ കാംക്ഷികളും ഈ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ജോയ് ആലുക്കാസ് ഫൗ ണ്ടേഷന് മുഖേന ഓരോ വീടിനും 6 ലക്ഷം രൂപ ചിലവഴിച്ച് 250 വീടുകള്‍നിര്‍മ്മിച്ചു നല്‍കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഡയറക്ടര്‍ ജോളിജോയ് ആലുക്കാസും പറഞ്ഞു.

