മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ഗവ.എല്‍.പി.ബി. സ്കൂളില്‍ ഗൂഗിള്‍ മീറ്റിലൂടെ നടന്ന പ്രവേശനോത്സവം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് പി.എ.സലീം സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് ബീന.കെ.മാത്യു മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.ആര്.വിജയ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.സി.വിനയന്, വാര്‍ഡ് മെമ്പര്‍ എല്‍ജി റോയി, ബി.ആര്.സി പ്രതിനിധി മഞ്ജു ഈപ്പന്, പിടിഎ പ്രസിഡന്റ് അനില്‍, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും ഓണ്‍ലൈനായി അരങ്ങേറി. അധ്യാപകരായ ഐഷ.എന്‍.ഐ, ജിഷ ടീച്ചര്‍, ഭാഗ്യലക്ഷ്മി, ജമീല തുടങ്ങിയവര്‍ നേതൃത്വം നല്കി. ഈ വര്‍ഷം പുതിയതായി എല്‍.കെ.ജിയിലടക്കം 75-ഓളം കുട്ടികള്‍ ഈ അധ്യായന വര്‍ഷം പ്രവേശനം നേടി.
കോവിഡ് പശ്ചാത്തലത്തില്‍ പുതിയ അധ്യായന വര്‍ഷം സ്കൂളിലെത്താന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്കായി ഡിജിറ്റല്‍ പ്രവേശനോത്സവമൊരുക്കി കടാതി ഗവണ്മെന്റ് എല്‍ പി സ്കൂള്‍. ഗൂഗിള്‍ മീറ്റ് വഴി സംഘടിപ്പിച്ച യോഗത്തില്‍ പിടിഎ പ്രസിഡന്റ് പി എന്‍ മനോജ് അധ്യക്ഷനായി. പ്രധാന അധ്യാപിക ദീപ എ.ബി സ്വാഗതം പറഞ്ഞു. യോഗം വാര്‍ഡ് അംഗം കെ പി എബ്രഹാം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ആശംസ സന്ദേശം പിടിഎ വൈസ് പ്രസിഡന്റ് സജി കെ വി അവതരിപ്പിച്ചു. മന്ത്രിമാര്‍, എം.എല്‍.എ എം.പി പഞ്ചായത്ത് അംഗങ്ങള്‍ ബി ആര് സി പ്രതിനിധികള്‍ എന്നിവരുടെ ആശംസയും ഓണ്‍ലൈനായി എത്തി. യുവജന സംഘടനയായ ഡി വൈ എഫ് ഐ യുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഗൂഗിള്‍ മീറ്റില്‍ സ്കൂളിലെ കുരുന്നുകള്‍ വിവിധ പരിപാടികള്‍ തല്‍സമയം അവതരിപ്പിച്ചു. എം പി ടി എ അംഗം ദിപ്തി മനോജ് നന്ദി പ്രകാശിപ്പിച്ചു.