രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നാലു പേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ആന്റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം.
കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നല്‍കിയില്ലെങ്കില്‍, മുന്നണിക്ക് പുറത്തു നില്ക്കുന്ന കോവൂര്‍ കുഞ്ഞുമോനാകും സാധ്യത. അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു.
എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല. അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിപദത്തില്‍ സിപിഎമ്മില്‍ ഏകദേശ ധാരണയായി.


