മൂവാറ്റുപുഴ: ജെ.സി.ഐ മൂവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് സിബി പൗലോസിന്റെ നേതൃത്വത്തിലുള്ള 2018-19 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ കബനി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.ജസ്റ്റീസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ഡെന്റ് കെയര്‍ എം.ഡി.ജോണ്‍ കുര്യാക്കോസ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ ഫാ.പോള്‍ മൂഞ്ഞേലിയെ ആദരിക്കും. ജെ.സി.ഐ സോണ്‍ പ്രസിഡന്റ് അഡ്വ.സി.ആര്.രാകേഷ് ഷര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഡോ.എ.പി.ജെ.അബ്ദുല്‍കലാം പ്രതിഭാ പുരസ്കാരസമര്‍പ്പണവും നടക്കുമെന്ന് ഭാരവാഹികളായ സോണി ജോസഫ്, അനു പോളും അറിയിച്ചു.

