സണ്ണി വെയ്നെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്നിന് തിയറ്ററുകളില്‍ എത്തും. 96, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കൃഷ്ണയാണ് ചിത്രത്തിലെ നായിക.
ലക്ഷ്യ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷിജിത്ത് എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ ജിഷ്ണു എസ്. രമേശ്, അശ്വിന് പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിന് ടി. മണിലാലും നിര്‍വഹിക്കുന്നു. ഗാനരചന മനു രഞ്ജിത്ത്. സംഗീതം അരുണ്‍ മുരളീധരന്. ഛായാഗ്രഹണം സെല്‍വ കുമാര്‍. എഡിറ്റിങ് അപ്പു ഭട്ടതിരി, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടും നിര്‍വഹിക്കുന്നു.
ഷൈന്‍ ടോം ചാക്കോ, സൂരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മാല പാര്‍വതി, ഇന്ദ്രന്‍സ്, മുത്തുമണി, ജാഫര്‍ ഇടുക്കി, ബൈജു, മണികണ്ഠന് ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


