നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാര്‍ത്ഥിയാകും. അഡ്വ. ആര് സജിലാലാണ് ഹരിപ്പാട്ടെ സിപിഐ സ്ഥാനാര്‍ത്ഥി. എം. ടി നിക്സണ് പറവൂരും സി. സി മുകുന്ദന് നാട്ടികയിലും സ്ഥാനാര്‍ത്ഥിയാകും. ചടയമംഗലത്ത് പരിഗണിച്ചിട്ടുള്ള ചിഞ്ചുറാണിക്കെതിരെ പ്രാദേശിക തലത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ അവഗണിച്ച് മുന്നോട്ടു പോകാനാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
ആകെ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഇതില്‍ നാല് സീറ്റുകള്‍ ഒഴിച്ചിട്ടായിരുന്നു ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ പുറത്തുവിട്ടത്.


