സി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഐ പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗവും എറണാകുളം ജില്ല ഓട്ടോ കണ്‍സള്‍ട്ടന്‍സ് ആന്റ് വര്‍ഷോപ്പ് സഹകരണസംഘം പ്രസിഡന്റും, മോട്ടോര്‍ വെഹിക്കിള്‍ സര്‍വീസ് പ്രൊവൈഡേസ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സലീം പോണാക്കുടിയാണ് സി.പി.ഐയില്‍ നിന്നും രാജിവച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നത്.
പാണക്കാട് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സലീം പോണാക്കുടിക്ക് മെമ്പര്‍ഷിപ്പ് നല്കി.


