തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിലെ ക്രമക്കേടുകളെ തുടര്‍ന്ന് കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ പ്രവേശനം റദ്ദാക്കാന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന് മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയ്ക്ക് ശുപാര്‍ശ നല്കി. ഇവിടത്തെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സൗകര്യങ്ങളില്ലെന്ന് കണ്ട് ആരോഗ്യ സര്‍വകലാശാല നേരത്തെ ഇവിടത്തെ പ്രവേശനം തടഞ്ഞിരുന്നു. ഇതിനെതിരെ കോളേജധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് ഈ വര്‍ഷത്തെ പ്രവേശനവും റദ്ദാക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ജൂലായില്‍ അലോട്ട്മെന്റ് നടത്തിയപ്പോള്‍ കണ്ണൂര്‍ അഞ്ചരക്കണ്ടിയടക്കമുള്ള കോളേജുകളെ ഒഴിവാക്കിയിരുന്നു.


