തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചവരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ കനത്ത മഴയോടൊപ്പം കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ഉയരുവാനും സാധ്യതയുണ്ട്.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാനാണ് സാധ്യത എന്നാണ് അറിയിപ്പ്. അതിനാല്‍ മീന്‍ പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, മധ്യമേഖലകളില്‍ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. പിറവത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. ഒമ്പതു സെന്റീവമീറ്റര് മഴയാണ് ഇവിടെ ലഭിച്ചത്. കൊച്ചി, പെരുമ്പാവൂര്‍, തൊടുപുഴ, മഞ്ചേരി, മൂന്നാര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും സാമാന്യം ശക്തിയായി മഴ പെയ്തിട്ടുണ്ട്.


