വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സർക്കാർ പ്രഘ്യാപിച്ച ദുരിതാശ്വാസ തുക വർ ത്ഥിപ്പിക്കണമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ആവശ്യപ്പെട്ടു. സർക്കാർ പ്രഘ്യാപിച്ചിട്ടുള്ള ആയിരം രൂപ തീർത്തും അപര്യാപ്തമാണ്. വെള്ളപ്പൊക്കം ബാധിച്ച വീടുകളിലെ കിണറുകൾ ശുദ്ധമാക്കുന്നതിനു തന്നെ അയ്യായിരം രൂപയോളം ചിലവു വരും. ദുരിതബാധിതരുടെ ജീവിതം പഴയപടിയാക്കുന്നതിന് പതിനായിരക്കണക്കിനു രൂപയാകുമെന്നിരിക്കെ സർക്കാർ പ്രഘ്യാപിച്ച തുക വർദ്ധിപ്പിക്കേണ്ടതാണ്. ഇതു കാണിച്ച് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നിവേദനം അയച്ചിട്ടുണ്ടെന്നും അരുൺ അറിയിച്ചു.

