കൊച്ചി: ജനസേവ ശിശുഭവനില്‍ നടന്ന പീഡനവിവരം മറച്ചു വച്ചതിന് ചെയര്മാന് ജോസ് മാവേലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
ജനസേവ ശിശുഭവനിലെ അഞ്ച് കുട്ടികളെ അന്തേവാസിയായ ഒരാള്‍ പീഡിപ്പിച്ചത് മറച്ചുവച്ചു എന്നതാണ് കേസിനാധാരം. ഇക്കാര്യം കുട്ടികള്‍ ചെയര്‍മാനായിരുന്ന ജോസ് മാവേലിയെ അറിയിച്ചിരുന്നെങ്കിലും നടപടി എടുക്കാതെ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയായ അന്തേവാസിയും അറസ്റ്റിലായിട്ടുണ്ട്.


